നിലവറകള്‍ തേടുന്നു കണ്ണുകള്‍
______________________________________
ജീവിതത്തിന്‍റെ തൂക്കുപാലത്തില്‍
മൌനത്തിന്‍റെ ഞെരക്കം
തറവാട്ടു മുറ്റത്തുത്തുള്ളി ആര്‍ത്ത
വെളിച്ചപാടിന്‍റെ ചിലമ്പിന്റെ കിലുക്കം
ഓടിഒളിക്കാന്‍ ഇരുളിന്‍റെ ഉറവയാം
നിലവറകള്‍ തേടുന്നു കണ്ണുകള്‍
അക്കരെ കടവിലെ പട്ടിണി കുഞ്ഞിന്‍റെ
നിലവിളി
ഇക്കരെ കടവിലെ തിരിയില്ലാ കാവിലെ
ശഖുനാദത്തില്‍ അലഞ്ഞലിയുന്നു
നടുത്തെരുവില്‍ ഉടുമുണ്ടുരിയപെടുന്ന
പെണ്ണിന് ഉരിഞ്ഞാല്‍ തീരാത്ത ചേലകൊടുക്കാന്‍
മറന്നു നില്‍ക്കുന്നു കൃഷ്ണന്‍
താഴെ നിരങ്ങിയൊഴുകുന്ന
ഇത്തിരി തുള്ളിക്കൊപ്പം
ഒഴുകി അകലുന്നു എന്‍റെ
മൌനത്തിന്‍റെ ഈ ചില്ലക്ഷരങ്ങള്‍
______________________________________




