2012 ഡിസംബർ 31, തിങ്കളാഴ്‌ച










കഴിഞ്ഞുപോയതെല്ലാം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് എങ്കിലും ......ഭൂതകാലത്തിന്റെ ഇരുട്ടു ഗുഹകളിലെ കട്ടപിടിച്ച ഇരുട്ടിനു മായ്ക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍......ചില ഓര്‍മകള്‍......എന്നാലും വരുംകാലം പ്രത്യാശയുടെതാണ്........ഇനിയൊരു സൗമ്യയും ജ്യോതിയും വാര്‍ത്തകളില്‍ നിറയാതിരിക്കട്ടെ .......കുഞ്ഞുനാള്‍ മുതല്‍ നാം ഓരോരുത്തരുംചൊല്ലി പഠിച്ച പ്രതിഞ്ഞ്ജാ വാചകങ്ങളില്‍ ചിലതെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കട്ടെ ......എല്ലാവര്ക്കും സന്തോഷത്തിന്‍റെയും...സാഹോദര്യത്തിന്‍റെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു..........

2012 ഡിസംബർ 29, ശനിയാഴ്‌ച

കുമ്പസാരം

ഒരു പെൺകുട്ടിയുടെ ഒരോ ഇഞ്ചും വേദനിപ്പിച്ച് കൊന്ന് രസിച്ചവരെ മുഖം മൂടിയിട്ട് സംരക്ഷിക്കുന്നു!! പ്രതിഷേധക്കാരെ നേരിടാൻ ഗംഭീര സന്നാഹം !! എന്തിന്? ഇറക്കിവിടട്ടെ ആ പിശാചുക്കളെ ജനമധ്യത്തിലേക്ക്..................നടക്കില്ലെന്നറിയാം.....!!!! നമ്മുടെ നാടല്ലെ .......ഒരപേക്ഷ മാത്രം കൊല്ലരുതവന്മാരെ അവന്‍മാര്‍ ജീവിക്കണം. പ്രതികരണ ശേഷി നശിച്ച പതാകയിലെ കറുപ്പ് നിറമായി , തരിയുടച്ച ഭരണകൂടത്തിന്റെ നേര്‍ക്കൊരു ചോദ്യ വള്ളിയായി.
ലജ്ജിക്കുക ഈ നാട്ടില്‍ ജനിച്ചുപോയതിനല്ല ചിതലരിച്ചു മാറാലകെട്ടിയ ഈ മസ്തിഷ്ക്കവുമായി ജീവിക്കുന്നതിനു .........!!!!!!!!!!!!!!

                                              
                                                                                        റിജോ വിരുത്തികണ്ടത്തില്‍
ഒരു പെൺകുട്ടിയുടെ ഒരോ ഇഞ്ചും വേദനിപ്പിച്ച് കൊന്ന് രസിച്ചവരെ മുഖം മൂടിയിട്ട് സംരക്ഷിക്കുന്നു!! പ്രതിഷേധക്കാരെ നേരിടാൻ ഗംഭീര സന്നാഹം !! എന്തിന്? ഇറക്കിവിടട്ടെ ആ പിശാചുക്കളെ ജനമധ്യത്തിലേക്ക്..................നടക്കില്ലെന്നറിയാം.....!!!! നമ്മുടെ നാടല്ലെ .......ഒരപേക്ഷ മാത്രം കൊല്ലരുതവന്മാരെ അവന്‍മാര്‍ ജീവിക്കണം. പ്രതികരണ ശേഷി നശിച്ച പതാകയിലെ കറുപ്പ് നിറമായി , തരിയുടച്ച ഭരണകൂടത്തിന്റെ നേര്‍ക്കൊരു ചോദ്യ വള്ളിയായി.
ലജ്ജിക്കുക ഈ നാട്ടില്‍ ജനിച്ചുപോയതിനല്ല ചിതലരിച്ചു മാറാലകെട്ടിയ ഈ മസ്തിഷ്ക്കവുമായി ജീവിക്കുന്നതിനു .........!!!!!!!!!!!!!!
ഒരു പെൺകുട്ടിയുടെ ഒരോ ഇഞ്ചും വേദനിപ്പിച്ച് കൊന്ന് രസിച്ചവരെ മുഖം മൂടിയിട്ട് സംരക്ഷിക്കുന്നു!! പ്രതിഷേധക്കാരെ നേരിടാൻ ഗംഭീര സന്നാഹം !! എന്തിന്? ഇറക്കിവിടട്ടെ ആ പിശാചുക്കളെ ജനമധ്യത്തിലേക്ക്..................നടക്കില്ലെന്നറിയാം.....!!!! നമ്മുടെ നാടല്ലെ .......ഒരപേക്ഷ മാത്രം കൊല്ലരുതവന്മാരെ അവന്‍മാര്‍ ജീവിക്കണം. പ്രതികരണ ശേഷി നശിച്ച പതാകയിലെ കറുപ്പ് നിറമായി , തരിയുടച്ച ഭരണകൂടത്തിന്റെ നേര്‍ക്കൊരു ചോദ്യ വള്ളിയായി.
ലജ്ജിക്കുക ഈ നാട്ടില്‍ ജനിച്ചുപോയതിനല്ല ചിതലരിച്ചു മാറാലകെട്ടിയ ഈ മസ്തിഷ്ക്കവുമായി ജീവിക്കുന്നതിനു .........!!!!!!!!!!!!!!

2012 ഡിസംബർ 27, വ്യാഴാഴ്‌ച

നഷ്ട സ്നേഹം



എന്‍റെ മനസ്സിന്‍റെ ക്കെകുമ്പിളില്‍ ഞാന്‍ കാത്ത് സൂക്ഷിച്ച് നിന്‍റെ സ്നേഹം എനിക്ക് നഷ്ടമാകാന്‍ തുടങ്ങിയിരിക്കുന്നു .
ആ സ്നേഹം എനിക്ക് പൂര്‍ണമായി നഷ്ടപെടുന്ന ദിവസം.
എന്‍റെ ജീവരക്തം അതുപോലെ ചോര്‍ന്ന്‍ ചോര്‍ന്ന്‍ ഇലാതായി തീര്‍ന്നിരിക്കും.
നിനക്കുവേണ്ടി മിടിചിരുന്ന എന്‍റെ ഹൃദയം നിശ്ചലമാകും.
നിന്‍റെ സ്വപ്‌നങ്ങള്‍ക്കൊപ്പമെത്താന്‍ കൊതിച്ചിരുന്ന എന്‍റെ ശ്വാസഗതി നിലക്കും.
എന്‍റെ സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഒരു പനിന്നീര്‍ പുഷ്പത്തിന്‍റെ ന്യര്‍മല്യവുമായി നീ എന്നെങ്കിലും വരും.
അന്ന തിളക്കം മങ്ങിയ ജീര്‍ണിച്ച എന്‍റെ കണ്ണുകള്‍ നിന്നെ കാണാന്‍ കൊതിക്കും.
എന്‍റെ പ്രണയം ആദ്യമായി നിന്നെ അറിയിച്ച എന്‍റെ നാവ് നിന്നെ പേര് ചൊല്ലി വിളിക്കും .
അപ്പോള്‍ നീ തിരിച്ചറിയാതെപോയ എന്‍റെ പ്രണയത്തെ ഓര്‍ത്ത് നിന്‍റെ ഹൃദയം വിങ്ങും ആ വിങ്ങല്‍ രണ്ടുതുള്ളി കണ്ണുനീരിന്റെ ആര്‍ദ്രതയോടെ ആ മണ്ണില്‍ വീഴും.
ആ കണ്ണുനീര്‍ മണ്ണിലൂടെ എന്നിലെത്തുന്ന നാള്‍ മുതല്‍ പ്രാര്‍ത്ഥന യോടുകൂടെയുള്ള എന്‍റെ കാത്തിരിപ്പ് തുടങ്ങും.
നീ തിരിച്ചറിഞ്ഞ നമ്മുടെ പ്രണയത്തിന്‍റെ ഒപ്പമുള്ള ഒരു ജീവിതത്തിനുവേണ്ടി
ഒരു പുതിയ വസന്തകാലത്തിനു വേണ്ടി

കണ്ണൂര്‍










എന്‍റെ നാടിനിതെന്തുപറ്റി ? ...... കളരി ദൈവങ്ങള്‍ കാവല്‍ നിന്നിട്ടും.....കതിവന്നൂര്‍ വീരനും,തീചാമുണ്ഡിയും, പൊട്ടന്‍ ദൈവവും.... എണ്ണിയാല്‍ തീരാത്ത ദൈവങ്ങള്‍ ഒക്കെയും ഉറഞ്ഞാടിയിട്ടും കന്നീരുനങ്ങാത്ത കണ്ണൂര്‍ സ്നേഹവും സാഹോദര്യവും തിരയിട്ടിരുന്ന എന്‍റെ സഹോദരങ്ങളുടെ കണ്ണില്‍ വിദ്വേഷത്തിന്റെ തിമിരം പടര്‍ത്തിയത് ആര്.....?
ഒറ്റയടിപാതയിലെ ചേടി മണ്ണില്‍ നനവ് പടര്‍ത്തിയത് സ്വന്തം സഹോദരന്റെ ചോര ആണെന്നും. ഇന്നലെ നീ നിര്‍ദാക്ഷണ്യം വെട്ടി എറിഞ്ഞ ആ കൈപത്തി ബാല്യത്തില്‍ മുണ്ടക പാടവരമ്പിലൂടെ നിന്‍റെ കൈ പിടിച്ചു നടന്നിരുന്നു എന്നും. നിന്‍റെ വടിവാള്‍ തലക്കല്‍ നിന്നും ചീറി തെറിച്ച നിണം ചുവപ്പിച്ച കണ്ണുകളില്‍ ഒന്ന്‍ നിന്‍റെ മകളുടെതായിരുന്നു എന്നും നീ തിരിച്ചറിയാന്‍ ഇനിയും വൈകരുതേ...
മോട്ടിടുന്നതിനു മുന്‍പേ അനാധമാക്കപെടുന്ന ബാല്യവും,
സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കുന്ന ഈ നെറികെട്ട രാഷ്ട്രീയവും ഇനി നമുക്ക് വേണ്ട.


റിജോ വിരുത്തികണ്ടത്തില്‍


എന്‍റെ മാത്രം സ്വപ്നങ്ങളിലേക്ക്

അങ്ങിനെ ഒരു പകല്‍ കൂടി മാഞ്ഞു പോയി ഒരുപാട് സന്തോഷവും അവസാനം ഒരിത്തിരി സങ്കടവും സമ്മാനിച്ച്‌ .
ഒരു ഹൃദയപകുതി നാളത്തെ കൂടിചേരലിനായ് ഉറങ്ങാതെ സ്വപ്‌നങ്ങള്‍ നെയ്യുമ്പോള്‍ മറുപകുതി ആസ്വപ്നങ്ങള്‍ സത്യമാകാന്‍ പ്രാര്‍ഥിക്കുന്നു
ഞാനും പോകുന്നു എന്നും എന്‍റെ കണ്ണീരോപ്പാറുള്ള എന്‍റെ തലയിണയിലേക്ക് എന്‍റെ മാത്രം സ്വപ്നങ്ങളിലേക്ക് .......
എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ക്കൂടി നേരുന്നു

പ്രതികരിക്കും

നിലവിളിയിലെ നിശബ്ദതയില്‍ നിന്‍റെ സ്വരം ഞാന്‍ കേള്‍ക്കുന്നില്ല ......
കാതില്‍ ബീറ്റ്സിന്റെ ഹെഡ് ഫോണാ............
ആ ദീനസ്വരം നിന്‍റെ തൊണ്ടയില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നതുവരെ ഞാന്‍ നോക്കി നിന്നതല്ല.......... എന്‍റെ ഗാലക്സി s 2 നിന്‍റെ നിസ്സഹായത ഒപ്പി എടുക്കുകയായിരുന്നു
നീ തനിച്ചല്ല സോദരീ.....ഞാനും ഉണ്ട് നിന്‍റെ കൂടെ ........ഞാനെന്‍റെ ഫ്ലാറ്റില്‍ ഒന്നെത്തട്ടെ facebook ഒന്ന് തുറക്കട്ടെ ഞാന്‍ ഞാനും പ്രതികരിക്കും ശക്ത്തമായി പ്രതികരിക്കും അപ്പോള്‍ നിനക്ക് മനസ്സിലാകും ഒരു മലയാളി മനസ്സിന്‍റെ മനുഷ്യത്ത്വം......


റിജോ വിരുത്തികണ്ടത്തില്‍

നിഷ്കളങ്ക പ്രണയം

നിഷ്കളങ്ക പ്രണയം പല്ലുമുളക്കാത്ത കുരുന്നുകളുടെ ചിരിപോലെ നിര്‍മലമായപ്രണയം ഒന്നും ആഗ്രഹിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ ഹൃദയവും ഹൃദയവും തമ്മിലുള്ള പ്രണയം പലപ്പോഴും മൌനം വാചാലമാകാറുണ്ട് കാറ്റും മഴയും മഞ്ഞും പൂക്കളും പൂമ്പാറ്റകളും കിളികളും എന്തിന് ഈ പ്രപഞ്ചം തന്നെ സന്ദേശങ്ങള്‍ കൈ മാറാറുണ്ട് ഈ പ്രണയത്തില്‍. എന്‍റെ ജീവിതത്തിലും ഒരു മൌന പ്രണയം ഉണ്ടായിട്ടുണ്ട് ഇതുവരെയും ഒന്നും പരസ്പരം പറയാത്ത ഒരു പ്രണയം ഒരു പ്രത്യേകതകളും ഇല്ലാത്ത എന്നാല്‍ പ്രത്യേകതകള്‍ ഒരുപാടുണ്ടാകുമായിരുന്ന കണ്ടുമുട്ടലുകള്‍ ഒരുപാടുണ്ടായിട്ടുണ്ട് അവസാനം ഒന്നും സംഭവിക്കാതെ എന്റെയോ അവളുടെയോ മൗനത്തിന്റെ മുന്നില്‍ തോറ്റുപോയ പ്രണയം ......
ഉറക്കമില്ലാത്ത രാത്രികളില്‍ ഏകാന്തതയില്‍ മൌനം തിരയുന്ന വേളകളില്‍ ചിലപ്പോഴൊക്കെ മനസ്സില്‍ നറും തേനിന്‍റെ മാധുര്യത്തോടെ തികട്ടി വരാറുണ്ടിപ്പോഴും മനസ്സില്‍ മുഴുവന്‍ ഒരായുസ്സിന്റെ വസന്തം ഒരുനിമിഷംകൊണ്ടുനിറച്ച് ഒരു യാത്രപോലും പറയാതെ തിരിച്ചുപോകാറുമുണ്ട്.തിന തീര്‍ന്ന പാടത്തുനിന്നും പറന്നകലുന്ന ദേശാടനകിളികളെപോലെ ഹൃദയത്തില്‍ നഷ്ട സ്നേഹത്തിന്റെ രണ്ടുതുള്ളി കണ്ണുനീര്‍ മാത്രം ബാക്കിവച്ച്............

                                                         റിജോ വിരുത്തികണ്ടത്തില്‍

തിരക്കില്‍.

സ്വപ്നങ്ങളുടെ ശവപറമ്പിലെ മൈലാഞ്ചി ചെടികളാകാന്‍ വിധിക്കപെട്ട ബാല്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാം സ്വന്തം പിതാവിന്റെ ബീജം പേറേണ്ടിവരുന്ന നശിച്ച പെന്ന്ജന്മങ്ങള്‍ കണ്ടില്ലെന്നു നടിക്കാം സ്വന്തം ഗര്ഭാപാത്രത്തിനു വിലപേശിതളര്‍ന്ന മാതൃഹൃദയം കണ്ടില്ലെന്നു നടിക്കാം ................കാരണം ഞാന്‍ മനുഷ്യനാണ് .......ഞാന്‍ തിരക്കിലുമാണ് ...........ഒരു കാര്യവും കാരണവും ഇല്ലാത്ത തിരക്കില്‍. ...............ചിന്തകള്‍ മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നു .....
എന്‍റെ നിശ്വാസ വായു പൊള്ളിച്ച നിന്‍റെ കവിള്‍ത്തടം പോലെ.....


റിജോ വിരുത്തികണ്ടത്തില്‍

തുളുമ്പാത്ത മൌനം

                                         
ഫോട്ടോ: ഖത്തര്‍ പോര്‍ട്ട് മിസൈദ്‌

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
എന്‍റെ ഒരു ദിനം കുടി കൊഴിഞ്ഞു വീണു
അടര്‍ന്നു വീഴുന്നു ഒരു ദളവും
ജീവന്റെ നോവുക്കളയിരുന്നു .......
.
എങ്കിലും ഇന്നും എന്‍റെ ജീവനില്‍
‍തുളുമ്പാത്തൊരു മൌനമായി
ജീവിതത്തോടുള്ള കൊതിയുണ്ട് .....

അടര്‍ന്നു വീണ മഞ്ഞു തുള്ളികള്‍ പോലെ
നിന്‍റെ ഓര്‍മകളള്‍ എന്നെ നനയിക്കുന്നുണ്ട്.............

പക്ഷേ താളം തെറ്റിയ എന്‍റെ കണ്ണുനീരിന്‍റെ ഒഴുക്കിനെ
അതിനു മറികടക്കാന്‍ ആവില്ലല്ലോ........

മലകളെ പോലും മൂടുപടം അണിയിക്കുന്ന
ഈ പുകമഞ്ഞിന് നിന്‍റെ ചിത്രം
അവ്യക്തമാക്കാന്‍ ആവില്ല.........

കാത്തിരിക്കുന്നു നാളേക്ക് വേണ്ടി
തുളുമ്പാത്ത മൌനവുമായി
ജീവിതത്തോടുള്ള കൊതിയുമായി
നിറം മങ്ങാത്ത നിന്‍റെ ഈ ചിത്രവുമേന്തി ...

ഭൂമിയില്‍ നീ ബാക്കിവച്ചുപോയ
നിന്‍റെ കാഴ്ചകള്‍ കാണാന്‍
നിന്‍റെ കണ്ണുകള്‍ കൂട്ടുണ്ടെനിക്ക്......
ഒരിക്കലും മരിക്കാത്ത നിന്‍റെ പ്രണയവും.
                                                                    റിജോ വിരുത്തികണ്ടത്തില്‍