എവിടയാണ് ഞാന്‍ എന്റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും എനിക്കൊന്നു
കണ്ണടച്ചുറങ്ങാന്‍ ഒരു ആല്‍ത്തറ വേണം… ഒരു ഉറക്കുപാട്ടായി ആലിലകള്‍ താളം
പിടിക്കുമ്പോള്‍ നിഴല്‍ വീഴാത്ത സ്വപ്നങ്ങള്‍ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.
പാതിയിലേറെ പിന്നിട്ട ജീവിതത്തിന്റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ
കണക്ക് നോക്കി കരയാന്‍ വയ്യ.
നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ
വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്റെ പകലുകള്‍ .സ്വപ്നങ്ങള്‍
ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെനാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.
എന്റെ നിശ്വാസവായുവിന്റെ ഉലയില്‍വച്ച് ഊതി ഒരുക്കുക തന്നെ വേണം നീ എന്നോ കൊളുത്തിവച്ച ആ ഊര്‍ജ്ജത്തിന്റെ ചെറുകണിക. അതില്‍ മൂടിക്കിടക്കുന്ന മൗനമാം ചാരത്തെ വീശിമാറ്റാന്‍ നിന്റെ സ്നേഹത്തിന്റെ ചെറുകാറ്റ് വേണമെനിക്ക്.

സ്നേഹത്തിന്റെ ചെറുകാറ്റ് വീശട്ടെ...
മറുപടിഇല്ലാതാക്കൂമാലാഖേ ...നന്ദി
മറുപടിഇല്ലാതാക്കൂ