എന്‍റെ നാടിനിതെന്തുപറ്റി ? ...... കളരി ദൈവങ്ങള്‍ കാവല്‍ നിന്നിട്ടും.....കതിവന്നൂര്‍ വീരനും,തീചാമുണ്ഡിയും, പൊട്ടന്‍ ദൈവവും.... എണ്ണിയാല്‍ തീരാത്ത ദൈവങ്ങള്‍ ഒക്കെയും ഉറഞ്ഞാടിയിട്ടും കന്നീരുനങ്ങാത്ത കണ്ണൂര്‍ സ്നേഹവും സാഹോദര്യവും തിരയിട്ടിരുന്ന എന്‍റെ സഹോദരങ്ങളുടെ കണ്ണില്‍ വിദ്വേഷത്തിന്റെ തിമിരം പടര്‍ത്തിയത് ആര്.....?
ഒറ്റയടിപാതയിലെ ചേടി മണ്ണില്‍ നനവ് പടര്‍ത്തിയത് സ്വന്തം സഹോദരന്റെ ചോര ആണെന്നും. ഇന്നലെ നീ നിര്‍ദാക്ഷണ്യം വെട്ടി എറിഞ്ഞ ആ കൈപത്തി ബാല്യത്തില്‍ മുണ്ടക പാടവരമ്പിലൂടെ നിന്‍റെ കൈ പിടിച്ചു നടന്നിരുന്നു എന്നും. നിന്‍റെ വടിവാള്‍ തലക്കല്‍ നിന്നും ചീറി തെറിച്ച നിണം ചുവപ്പിച്ച കണ്ണുകളില്‍ ഒന്ന്‍ നിന്‍റെ മകളുടെതായിരുന്നു എന്നും നീ തിരിച്ചറിയാന്‍ ഇനിയും വൈകരുതേ...
മോട്ടിടുന്നതിനു മുന്‍പേ അനാധമാക്കപെടുന്ന ബാല്യവും,
സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കുന്ന ഈ നെറികെട്ട രാഷ്ട്രീയവും ഇനി നമുക്ക് വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ