നിലവിളിയിലെ നിശബ്ദതയില്‍ നിന്‍റെ സ്വരം ഞാന്‍ കേള്‍ക്കുന്നില്ല ......
കാതില്‍ ബീറ്റ്സിന്റെ ഹെഡ് ഫോണാ............
ആ ദീനസ്വരം നിന്‍റെ തൊണ്ടയില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നതുവരെ
ഞാന്‍ നോക്കി നിന്നതല്ല.......... എന്‍റെ ഗാലക്സി s 2 നിന്‍റെ നിസ്സഹായത
ഒപ്പി എടുക്കുകയായിരുന്നു
നീ തനിച്ചല്ല സോദരീ.....ഞാനും ഉണ്ട്
നിന്‍റെ കൂടെ ........ഞാനെന്‍റെ ഫ്ലാറ്റില്‍ ഒന്നെത്തട്ടെ facebook ഒന്ന്
തുറക്കട്ടെ ഞാന്‍ ഞാനും പ്രതികരിക്കും ശക്ത്തമായി പ്രതികരിക്കും അപ്പോള്‍
നിനക്ക് മനസ്സിലാകും ഒരു മലയാളി മനസ്സിന്‍റെ മനുഷ്യത്ത്വം......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ