2012 ഡിസംബർ 27, വ്യാഴാഴ്‌ച

തുളുമ്പാത്ത മൌനം

                                         
ഫോട്ടോ: ഖത്തര്‍ പോര്‍ട്ട് മിസൈദ്‌

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
എന്‍റെ ഒരു ദിനം കുടി കൊഴിഞ്ഞു വീണു
അടര്‍ന്നു വീഴുന്നു ഒരു ദളവും
ജീവന്റെ നോവുക്കളയിരുന്നു .......
.
എങ്കിലും ഇന്നും എന്‍റെ ജീവനില്‍
‍തുളുമ്പാത്തൊരു മൌനമായി
ജീവിതത്തോടുള്ള കൊതിയുണ്ട് .....

അടര്‍ന്നു വീണ മഞ്ഞു തുള്ളികള്‍ പോലെ
നിന്‍റെ ഓര്‍മകളള്‍ എന്നെ നനയിക്കുന്നുണ്ട്.............

പക്ഷേ താളം തെറ്റിയ എന്‍റെ കണ്ണുനീരിന്‍റെ ഒഴുക്കിനെ
അതിനു മറികടക്കാന്‍ ആവില്ലല്ലോ........

മലകളെ പോലും മൂടുപടം അണിയിക്കുന്ന
ഈ പുകമഞ്ഞിന് നിന്‍റെ ചിത്രം
അവ്യക്തമാക്കാന്‍ ആവില്ല.........

കാത്തിരിക്കുന്നു നാളേക്ക് വേണ്ടി
തുളുമ്പാത്ത മൌനവുമായി
ജീവിതത്തോടുള്ള കൊതിയുമായി
നിറം മങ്ങാത്ത നിന്‍റെ ഈ ചിത്രവുമേന്തി ...

ഭൂമിയില്‍ നീ ബാക്കിവച്ചുപോയ
നിന്‍റെ കാഴ്ചകള്‍ കാണാന്‍
നിന്‍റെ കണ്ണുകള്‍ കൂട്ടുണ്ടെനിക്ക്......
ഒരിക്കലും മരിക്കാത്ത നിന്‍റെ പ്രണയവും.
                                                                    റിജോ വിരുത്തികണ്ടത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ