നിഷ്കളങ്ക
പ്രണയം പല്ലുമുളക്കാത്ത കുരുന്നുകളുടെ ചിരിപോലെ നിര്മലമായപ്രണയം ഒന്നും
ആഗ്രഹിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ ഹൃദയവും ഹൃദയവും തമ്മിലുള്ള പ്രണയം
പലപ്പോഴും മൌനം വാചാലമാകാറുണ്ട് കാറ്റും മഴയും മഞ്ഞും പൂക്കളും
പൂമ്പാറ്റകളും കിളികളും എന്തിന് ഈ പ്രപഞ്ചം തന്നെ സന്ദേശങ്ങള്‍ കൈ
മാറാറുണ്ട് ഈ പ്രണയത്തില്‍. എന്റെ ജീവിതത്തിലും ഒരു മൌന പ്രണയം
ഉണ്ടായിട്ടുണ്ട് ഇതുവരെയും ഒന്നും പരസ്പരം പറയാത്ത ഒരു പ്രണയം ഒരു
പ്രത്യേകതകളും ഇല്ലാത്ത എന്നാല്‍ പ്രത്യേകതകള്‍ ഒരുപാടുണ്ടാകുമായിരുന്ന
കണ്ടുമുട്ടലുകള്‍ ഒരുപാടുണ്ടായിട്ടുണ്ട് അവസാനം ഒന്നും സംഭവിക്കാതെ എന്റെയോ
അവളുടെയോ മൗനത്തിന്റെ മുന്നില്‍ തോറ്റുപോയ പ്രണയം ......
ഉറക്കമില്ലാത്ത രാത്രികളില്‍ ഏകാന്തതയില്‍ മൌനം തിരയുന്ന വേളകളില്‍ ചിലപ്പോഴൊക്കെ മനസ്സില്‍ നറും തേനിന്റെ മാധുര്യത്തോടെ തികട്ടി വരാറുണ്ടിപ്പോഴും മനസ്സില്‍ മുഴുവന്‍ ഒരായുസ്സിന്റെ വസന്തം ഒരുനിമിഷംകൊണ്ടുനിറച്ച് ഒരു യാത്രപോലും പറയാതെ തിരിച്ചുപോകാറുമുണ്ട്.തിന തീര്‍ന്ന പാടത്തുനിന്നും പറന്നകലുന്ന ദേശാടനകിളികളെപോലെ ഹൃദയത്തില്‍ നഷ്ട സ്നേഹത്തിന്റെ രണ്ടുതുള്ളി കണ്ണുനീര് മാത്രം ബാക്കിവച്ച്............
റിജോ വിരുത്തികണ്ടത്തില്‍

Plzzzzzzzzzzzzz
മറുപടിഇല്ലാതാക്കൂPlzzzzzzzzzzzzz
മറുപടിഇല്ലാതാക്കൂ