2012 ഡിസംബർ 27, വ്യാഴാഴ്‌ച

നഷ്ട സ്നേഹം



എന്‍റെ മനസ്സിന്‍റെ ക്കെകുമ്പിളില്‍ ഞാന്‍ കാത്ത് സൂക്ഷിച്ച് നിന്‍റെ സ്നേഹം എനിക്ക് നഷ്ടമാകാന്‍ തുടങ്ങിയിരിക്കുന്നു .
ആ സ്നേഹം എനിക്ക് പൂര്‍ണമായി നഷ്ടപെടുന്ന ദിവസം.
എന്‍റെ ജീവരക്തം അതുപോലെ ചോര്‍ന്ന്‍ ചോര്‍ന്ന്‍ ഇലാതായി തീര്‍ന്നിരിക്കും.
നിനക്കുവേണ്ടി മിടിചിരുന്ന എന്‍റെ ഹൃദയം നിശ്ചലമാകും.
നിന്‍റെ സ്വപ്‌നങ്ങള്‍ക്കൊപ്പമെത്താന്‍ കൊതിച്ചിരുന്ന എന്‍റെ ശ്വാസഗതി നിലക്കും.
എന്‍റെ സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഒരു പനിന്നീര്‍ പുഷ്പത്തിന്‍റെ ന്യര്‍മല്യവുമായി നീ എന്നെങ്കിലും വരും.
അന്ന തിളക്കം മങ്ങിയ ജീര്‍ണിച്ച എന്‍റെ കണ്ണുകള്‍ നിന്നെ കാണാന്‍ കൊതിക്കും.
എന്‍റെ പ്രണയം ആദ്യമായി നിന്നെ അറിയിച്ച എന്‍റെ നാവ് നിന്നെ പേര് ചൊല്ലി വിളിക്കും .
അപ്പോള്‍ നീ തിരിച്ചറിയാതെപോയ എന്‍റെ പ്രണയത്തെ ഓര്‍ത്ത് നിന്‍റെ ഹൃദയം വിങ്ങും ആ വിങ്ങല്‍ രണ്ടുതുള്ളി കണ്ണുനീരിന്റെ ആര്‍ദ്രതയോടെ ആ മണ്ണില്‍ വീഴും.
ആ കണ്ണുനീര്‍ മണ്ണിലൂടെ എന്നിലെത്തുന്ന നാള്‍ മുതല്‍ പ്രാര്‍ത്ഥന യോടുകൂടെയുള്ള എന്‍റെ കാത്തിരിപ്പ് തുടങ്ങും.
നീ തിരിച്ചറിഞ്ഞ നമ്മുടെ പ്രണയത്തിന്‍റെ ഒപ്പമുള്ള ഒരു ജീവിതത്തിനുവേണ്ടി
ഒരു പുതിയ വസന്തകാലത്തിനു വേണ്ടി

1 അഭിപ്രായം: