യാ(ത
*****************നിന്നോടെനിക്കൊന്ന്
യാ(തപറയണം
ഭാഷയില്ലാതെ
നിശ്ബ്ദമായി
കണ്ണീരു കൊണ്ട്
കരളിനെ മറച്ച്
ആരുംകേൾക്കാതെ
യാത്ര പറയണം
ചെയ്യാൻ
ബാക്കി വച്ചത്
നിന്നെ ഏൽപിച്ച്
ജീവൻ ജീവിതത്തിൽ
നിന്നെന്നപോലെ
ഇറങ്ങി നടക്കണം
പടിപ്പുരയ്ക്കൽ എത്തി
കണ്ടു മതിവരാത്ത
നിൻ മുഖം ഒന്നുകൂടി
നോക്കണം
മൗനമായ് കരയുന്ന
ഹൃദയങ്ങളെ
മഞ്ഞ് പുതപ്പിച്ച്
മരവിപ്പിച്ച് നിർത്തണം
കരഞ്ഞു തീരാത്ത
കണ്ണുകൾക്ക് മീതെ
ഇരുട്ട് വലിച്ചിട്ട്
കാഴ്ച മറക്കണം
ജനനം കുറിച്ച
നിശ്ചയത്തിലേക്കെത്തും
മുൻപേ...............
നിന്നോടെനിക്കൊന്ന്
യാ(ത പറയണം
*********************
റിജോ കണ്ണൂർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ