2014 ജൂലൈ 22, ചൊവ്വാഴ്ച

വലിച്ചെറിഞ്ഞതും എടുത്ത് വച്ചതും



വലിച്ചെറിഞ്ഞത്

------------------
മറന്നുതുടങ്ങിയ നാളുകൾക്ക്
മഴവില്ലിലെ നിറങ്ങളും
മഴനൂലിലെ ആർ(ദതയും

മഞ്ഞുതുള്ളിയുടെ നൈർമല്യവും

പടിയിറങ്ങിയ കനവുകൾക്ക്
പകലോൻറ്റെ ശോഭയും
പടുതിരിയുടെ ആളലും

* * * *

എടുത്തുവച്ചത്

-------------------
ദേവസന്നിധിയിൽ നീ
എന്നിൽ നിന്ന് മറയാൻ
ഓടിയൊളിച്ചത് എന്റെ 
(പാർത്ഥനകൾ ഉരുക്കി തീർത്ത
മെഴുകു മലകൾക്കപ്പുറമായിരുന്നു

അപ്പോഴും എനിക്കുനീ
തീ തൊട്ടുതീണ്ടാത്ത ഒരു
മെഴുകുതിരി ആയിരുന്നു

* * * *

റിജോ .വി. കെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ