രാ(തി
**************************സായന്തനത്തിൻറ്റെകണ്ണീരൊപ്പ
ഒരു മേഘതുണ്ട് തിരയുന്നു സൂര്യൻ
പകലിലെ (പണയത്തിൻറ്റെ
ആലസ്യത്തിലെന്നപോൽ
കണ്ണടച്ചുറങ്ങുകയാണ് നീയെന്ന താമര.
(പിയസഖി സന്ധ്യയുടെ
മൈലാഞ്ചി സ്വപ്നങ്ങൾക്ക്
മേലെ കരിമഷി വിതറുന്നു
രാ(തിയുടെ കൈകൾ.
ഞാൻ കേൾക്കാൻ കൊതിച്ചൊരു
ഹൃദയമിടിപ്പെന്നപോൽ
ദൂരെയെങ്ങോ ഒരു
രാ(തിവണ്ടിയുടെ മുഴക്കം.
എനിയും തുറക്കാത്ത മിഴികളിൽ
നാളെയെന്ന (പതീക്ഷയുടെ
ഇത്തിരി തേൻ നിറച്ച്
വിടരാൻ വെമ്പുന്നു
ഒരു കുഞ്ഞുമുല്ല മൊട്ട്.
ചേക്കേറിയ കൂട്ടിൽ
ഇണയെ തിരഞ്ഞെന്നപോൽ
പാതി പാടി നിർത്തിയ
ഒരു രാക്കിളിപ്പാട്ട്.
എങ്കിലും (പണയമേ
നിൻറ്റെ കാഴ്ചകളെ എൻറ്റെ സ്വപ്നങ്ങളിൽ
ചേർത്തുവരയ്ക്കുന്ന
എൻറ്റെ രാ(തിയെ എനിക്കിഷ്ടമാണ്.
**************************
റിജോ വി കെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ