" അറിയ്യോ....? "
എന്നൊരു ചോദ്യത്തിലൂടെ ചിലർ പിന്നെയും ഹൃദയത്തിലേക്ക് കയറി വരാറുണ്ടല്ലേ...?
മറവിയിലേക്ക് താഴ്ന്നു പോയ ചില കുന്നിമണി പ്പൊട്ടുകൾ തിരഞ്ഞെന്നപോലെ...!!
എത്ര ശ്രമിച്ചാലും നമുക്ക് ഓർത്തെടുക്കാൻ കഴിയാത്ത ചില ശൂന്യതകളുണ്ട് ജീവിതത്തിൽ ... നമ്മൾ കാണാതെ പോയ,അറിയാതെപോയ.... സ്നേഹം തുളുമ്പുന്ന ചില കണ്ണുകളുണ്ട് ,കരളുകളുണ്ട്...!
വാശിയുടെ , ശാഠ്യത്തിൻറ്റെ സാരിത്തുമ്പ് പിടിച്ച് കരഞ്ഞ ഒരഞ്ചു വയസ്സുകാരന് ഒന്ന് നിരങ്ങിയിരുന്ന് ബെഞ്ചിൽ സ്ഥലമൊരുക്കിത്തന്ന മറ്റൊരു അഞ്ചു വയസ്സുകാരനോ കാരിയോ ഉണ്ടാവില്ലേ എല്ലാരുടെയും ജീവിതത്തിൽ...?? ഓർക്കുന്നുണ്ടോ അങ്ങിനെ ഒരു മുഖം സൗഹൃദത്തിൻറ്റെ ഹരിശ്രീ കുറിച്ചു തന്ന ഒരു മനസ്സ്, സുരക്ഷിതത്വത്തിൻറ്റെ വലയങ്ങളിലേക്ക് ചേർത്തു പിടിച്ച കൈകൾ.....??
അങ്ങനെ ബാല്യത്തിലെ ഒരൊഴിവുകാലവും ഓർമ്മി പ്പിച്ചുകൊണ്ട് അവൾ എന്നെയും തേടിയെത്തി..!!
ഒഴിവുകാലത്തിൻറ്റെ സ്വാതന്ത്യത്തിൽ ഓടിയും നടന്നും തീർത്ത വയൽ വരമ്പും , ഞങ്ങളോടൊപ്പം ഒഴിവുകാലം കളിച്ചു തീർത്ത പരൽ മീനുകളെയും ഇറുത്തെടുത്ത ആമ്പൽ പൂവും , കൊറിച്ചു തീർത്ത അല്ലിക്ക മണികളും എല്ലാം അവൾക്കോർമ്മയുണ്ട്...!!
അതുവരെ എനിക്കും ..!!
പക്ഷേ ആ മുഖവും കുഞ്ഞു പാവാടയുടെ ഞൊറികളും , ഞാൻ തെറിപ്പിച്ച മഴ വെള്ളത്തോടൊപ്പംഎൻറ്റെ ഓർമ്മയിൽ നിന്ന് തുടച്ചു മാറ്റ പ്പെട്ടിരിക്കുന്നു...!!
അന്വേഷിച്ചു കൊണ്ടിരിക്കുന്നു നീ ചോദിച്ച ചോദ്യത്തിനുത്തരം ..... കണ്ടെത്താൻ കഴിയില്ല....... നീ വരാതെ...!!
************************** **
മഴപെയ്യാതെ
നനഞ്ഞ വരമ്പുകൾ
ഓർമ്മയുടെ ഓരം പറ്റി
കുഞ്ഞുറുമ്പുകൾ
പച്ചയോട് ഉരുമ്മി
കിലുങ്ങിയ
പാദസരങ്ങൾ
പാലുറക്കാത്ത
നെൽക്കതിരുകൾ
കുപ്പായം കൂട്ടി കടിച്ച
മിഠായി മധുരം
ചിണുങ്ങലിൽ വിതുമ്പിയ
കുഞ്ഞു ചുണ്ടുകൾ
കൂട്ടി മുട്ടാതെ
കൊതിപ്പിച്ച
ഇരുമ്പ് പാളങ്ങൾ
ഇരമ്പലുകൾ
ഞെരുക്കങ്ങൾ
മറവി പേറി കിതച്ച
ചരക്കു വണ്ടി
കരി നീറ്റി പിന്നെയും
പായുന്നു
**************************
റിജോ കണ്ണപ്പിലാവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ