വിങ്ങലിൻ അവസാനം
*********** *********** ***********
വിങ്ങലിൻറ്റെ അവസാനം വിതുമ്പലിലേക്ക്
വഴുതിവഴുതിവീഴാതെ
നിന്നെ ചേർത്തണയ്ക്കാൻ
ഇടയ്ക്കിടെ ഞാൻ
കൈകൾ നീട്ടിപ്പോകുന്നു.
ഹൃദയത്തെ വരിഞ്ഞു മുറുക്കുന്നു
നിനക്കായ് ഞാനെൻ
കരൾ കൊമ്പിൽ കെട്ടിയ
തൊട്ടിൽ ചരടുകൾ
മനസ്സിനെ കൊറിച്ചു തീർക്കുന്നു
നിനക്കായ് കരുതിയ
കളിപ്പാട്ട കിളി
നോവിനെ തൊട്ടുണർത്തു
നിനക്കായ് കുറിച്ചുവച്ച
താരാട്ടുകൾ
ഹൃദയത്തിന് കുറുകേ
നിൻറ്റെ കളിവണ്ടി ചക്രങ്ങൾ
പാടുകൾ കോറി
കടന്നു പോകുന്നു.
മനസ്സിലെവിടെയോ
നിൻറ്റെ കള്ള കണ്ണുനീരിൻറ്റെ
ഉപ്പ് മധുരിക്കുന്നു.
വിങ്ങലിൻറ്റെ അവസാനം
വിതുമ്പലിലേക്ക്
വഴുതിവഴുതിവീഴാതെ
നിന്നെ ചേർത്തണയ്ക്കാൻ
ഇടയ്ക്കിടെ ഞാൻ
കൈകൾ നീട്ടിപ്പോകുന്നു.
####### ######## ########
റിജോ കണ്ണപ്പിലാവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ