തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം
എനിയും മുളപൊട്ടാത്ത
സ്വപ്നങ്ങൾ
ഉറ്റവരുടെ കണ്ണീരിനാൽ
പുതുനാമ്പുയരുന്നത്
നിസ്സഹായതയുടെ വടിയൂന്നി
നോക്കി നിൽക്കണം
പടിപ്പുര കഴുക്കോലിൽ
എരിയുന്ന പ്രതീക്ഷകളുടെ
തിരി അണയാതെ കാക്കുന്നവളോട്
നിശബ്ദമായ് നന്ദി ചൊല്ലണം
ഞാനെന്നതിനെ
ഊട്ടിയൊരുക്കിയ
കൈകളിൽ പറ്റിപ്പിടിച്ച
അമൃതം തിരയണം
നടന്നു നീങ്ങിയ
ഇടവഴികളിൽ
ഇലയനക്കളിൽ
പിൻവിളി കേൾക്കണം
ബാല്യം മറന്നു വച്ച
മഞ്ചാടി കുരുക്കളിൽ
കാലം മായ്ക്കാത്ത
ചുവപ്പ് തിരയണം
തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം
************************** *******
റിജോ കണ്ണപ്പിലാവ്
വഴിയറിയാതെ
തരിച്ചു നിൽക്കണം
എനിയും മുളപൊട്ടാത്ത
സ്വപ്നങ്ങൾ
ഉറ്റവരുടെ കണ്ണീരിനാൽ
പുതുനാമ്പുയരുന്നത്
നിസ്സഹായതയുടെ വടിയൂന്നി
നോക്കി നിൽക്കണം
പടിപ്പുര കഴുക്കോലിൽ
എരിയുന്ന പ്രതീക്ഷകളുടെ
തിരി അണയാതെ കാക്കുന്നവളോട്
നിശബ്ദമായ് നന്ദി ചൊല്ലണം
ഞാനെന്നതിനെ
ഊട്ടിയൊരുക്കിയ
കൈകളിൽ പറ്റിപ്പിടിച്ച
അമൃതം തിരയണം
നടന്നു നീങ്ങിയ
ഇടവഴികളിൽ
ഇലയനക്കളിൽ
പിൻവിളി കേൾക്കണം
ബാല്യം മറന്നു വച്ച
മഞ്ചാടി കുരുക്കളിൽ
കാലം മായ്ക്കാത്ത
ചുവപ്പ് തിരയണം
തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം
**************************
റിജോ കണ്ണപ്പിലാവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ